ചെന്നൈ: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നടൻ കമൽഹാസൻ. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല “അമ്മ’ തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം. ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹൻലാലിനെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.