സിനിമാലോകത്ത് വളരെ ഗുരുതരമായ രീതിയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകളാണ് അടുത്തകാലത്തായി പല നടീനടന്മാരും നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ നിലനിന്ന് പോകണമെന്നുണ്ടെങ്കില്‍ പലര്‍ക്കും വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന് തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്തെത്തുകയുണ്ടായി. കാസ്റ്റിംഗ് കൗച്ച് ഉണ്ടെങ്കില്‍ അത് പെണ്‍കുട്ടികള്‍ക്ക് ലാഭകരമാണല്ലോയെന്ന വനിതാ കോറിയോഗ്രഫറുടെ പ്രസ്താവനയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.
ഇതേസമയം സിനിമയിലെ കാസ്റ്റിംഗ് കൗച്ചിംഗിനെതിരേ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിശ്വതാരം കമല്‍ഹാസന്‍. ഇതുകൊണ്ട് ഒരു സ്ത്രീകള്‍ക്കും ഗുണം കിട്ടില്ല. മറിച്ച് തന്റെ മകള്‍ ഉള്‍പ്പെടെ സിനിമയിലുള്ള സകല സ്ത്രീകളുടെയും അവകാശങ്ങള്‍ കുറയ്ക്കാനേ ഉപകരിക്കു എന്നും കമല്‍പറഞ്ഞു. ഇരുന്നു കൊടുക്കാനും കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ നിഷേധിക്കാനും തൊഴിച്ച് ഓടിക്കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്.
ആരെങ്കിലും അതിനെ അനുകൂലിക്കുന്നുണ്ടെങ്കില്‍ അവര്‍ തന്റെ സിനിമയിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും എതിരായിരിക്കുമെന്നും കമല്‍ പറഞ്ഞു. ഇത് ഗുണമുള്ള ഏര്‍പ്പാടാണെന്ന് ആരും പറയില്ല.
കിടക്ക വേണ്ടെന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. അക്കാര്യം അങ്ങനെ പറയാനും അതിനെ ന്യായീകരിക്കുന്നില്ലെന്നും നിലപാട് എടുക്കാന്‍ അവരെ അനുവദിക്കണമെന്നും കമല്‍ പറഞ്ഞു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും അറിയപ്പെടുന്ന നടിമാരാണെന്നതും കമലിന്റെ വാക്കുകളെ പ്രസക്തമാക്കുന്നു.