ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി ഉലകനായകന് കമല്ഹാസന് വിവാദത്തില്‍ പെട്ടു. തമിഴില്‍ ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്റെ അനുശോചന സന്ദേശനം. ജയയുടെ ഒപ്പമുള്ളവരോട് സഹതാപം രേഖപ്പെടുത്തുന്നു എന്നതായിരുന്നു ട്വീറ്റിലെ വാചകങ്ങള്‍.
ഉലകനായകന്റെ ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി പേര് അദ്ദേഹത്തിനെതിരേ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ട്. പലരും രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.
കമല്‍ഹാസന്റെ ‘വിശ്വരൂപം’ എന്ന സിനിമയുടെ റിലീസ് ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് തടഞ്ഞിരുന്നു. പിന്നീട് ഒരുപാട് നിയമ യുദ്ധത്തിലൂടെയാണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തത്. ഒരുവേള താന്‍ രാജ്യം വിടുമെന്ന് വരെ കമല്ഹാസന് പ്രഖ്യാപിക്കുകയും ചെയ്ത സംഭവം വന്‍ വാര്‍ത്തയായിരുന്നു. ഈ അകല്‍ച്ചയാണ് ഇത്തരമൊരു ട്വീറ്റില്‍ കാരണമെന്നാണ് ജയലളിത ആരാധകരും എഐഎഡിഎംകെ പ്രവര്‍ത്തകരും കരുതുന്നത്.