പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഡിഎംകെ നേതാവ് സ്റ്റാലിന്റെയും പ്രസംഗം കേട്ട് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ അസ്വസ്ഥനായി ടിവിക്കു നേരെ റിമോട്ട് എറിയുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോയാണ് ഇത്.
വോട്ട് ബോധപൂർവം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തിനായി താൻ കൂടെയുണ്ടായിരിക്കുമെന്നും കമൽ വീഡിയോയിൽ പറയുന്നു. മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എന്നാൽ കമൽഹാസൻ മത്സരിക്കുന്നില്ല.