തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം;  കർണാടകയിൽ പ്രചാരണത്തിനിറങ്ങണം; കമലഹാസനെ സമീപിച്ച് കോൺഗ്രസ്

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​നെ കോ​ൺ​ഗ്ര​സ് സ​മീ​പി​ച്ച​താ​യി സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് കോ​ൺ​ഗ്ര​സ് താ​ര​ത്തെ സ​മീ​പി​ച്ച​ത്. അ​തേ സ​മ​യം കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന ക​മ​ൽ​ഹാ​സ​ൻ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

ക​ർ​ണാ​ട​ക​യി​ൽ മേയ് 10 ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 224 സീ​റ്റു​ക​ളി​ലേ​ക്ക് 2,613 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മെ​യ് 13 ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

2,613 സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ 2,427 പു​രു​ഷ​ൻ​മാ​രും 184 സ്ത്രീ​ക​ളും മ​റ്റ് 2 പേ​രും ഉ​ണ്ടെ​ന്ന് ക​ർ​ണാ​ട​ക ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. 918 പേ​ർ സ്വ​ത​ന്ത്ര​ര സ്ഥാ​നാ​ർ​ത്ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.


ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡ് (ഈ​സ്റ്റ്) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ഇ.​വി.​കെ.​എ​സ് ഇ​ള​ങ്കോ​വ​നെ ക​മ​ൽ​ഹാ​സ​ൻ പി​ന്തു​ണ​ച്ചി​രു​ന്നു.

Related posts

Leave a Comment