ക​ള​ത്തി​ലും ലേ​ല​ത്തി​ലും ക​മാ​ലി​നി ത​രം​ഗം…

മും​ബൈ: 2025 വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് (ഡ​ബ്ല്യു​പി​എ​ൽ) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള മി​നി താ​ര ലേ​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ത​മി​ഴ്നാ​ടി​ന്‍റെ പ​തി​നാ​റു​കാ​രി ജി. ​ക​മാ​ലി​നി.

1.60 കോ​ടി രൂ​പ​യ്ക്കാ​ണ് ക​മാ​ലി​നി​യെ മും​ബൈ ഇ​ന്ത്യ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​ഥ​മ എ​സി​സി വ​നി​താ അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പി​ൽ ക​മാ​ലി​നി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ലൂ​ടെ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ലേ​ലം. 29 പ​ന്തി​ൽ 44 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക​മാ​ലി​നി​യാ​യി​രു​ന്നു പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചു. ക​ള​ത്തി​ലും ലേ​ല​ത്തി​ലും ഒ​ന്നു​പോ​ലെ ക​മാ​ലി​നി ഇ​ന്ന​ലെ താ​ര​മാ​യി. 10 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു ക​മാ​ലി​നി​യു​ടെ അ​ടി​സ്ഥാ​ന വി​ല.

സി​മ്രാ​ൻ, ഡോ​ട്ടി​ൻ
2025 മി​നി ലേ​ല​ത്തി​ൽ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​ങ്ങ​ളാ​യ​ത് ഇ​ന്ത്യ​യു​ടെ സി​മ്രാ​ൻ ഷെ​യ്ഖും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ ഡി​യേ​ന്ദ്ര ഡോ​ട്ടി​നും. 1.90 കോ​ടി രൂ​പ​യ്ക്കാ​ണ് സി​മ്രാ​നെ ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. 10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു സി​മ്രാ​ന്‍റെ അ​ടി​സ്ഥാ​ന വി​ല. 1.70 കോ​ടി രൂ​പ മു​ട​ക്കി ഡോ​ട്ടി​നെ​യും ഗു​ജ​റാ​ത്ത് ത​ട്ട​ക​ത്തി​ലെ​ത്തി​ച്ചു.

ഓ​ൾ​റൗ​ണ്ട​ർ പ്രേ​മ റാ​വ​ത്തി​നെ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 1.20 കോ​ടി രൂ​പ​യ്ക്കു സ്വ​ന്ത​മാ​ക്കി. ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ ലേ​ലം ല​ഭി​ച്ച​ത് ഈ ​നാ​ലു ക​ളി​ക്കാ​ർ​ക്കാ​യി​രു​ന്നു.

Related posts

Leave a Comment