തിരുവനന്തപുരം: മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിയും സർക്കാരുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ചിലരുടെ രാഷ്ട്രീയ താൽപര്യമാണ് മോഹൻലാലിനെതിരേയുള്ള ഭീമഹർജിക്കു പിന്നിലെന്നും കമൽ പറഞ്ഞു.
അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവർത്തകരടക്കം 105 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയിരുന്നു.
അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം.
അതേസമയം ഇക്കാര്യത്തിൽ സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.