പത്തനാപുരം : പ്രധാന പാതയില്‍ സ്ഥാപിക്കുന്ന കമാനങ്ങള്‍ സുരക്ഷിതമല്ല.അപകടങ്ങള്‍ പതിവാകുന്നു.കഴിഞ്ഞ ദിവസം ശബരി ബൈപാസില്‍ സ്ഥാപിച്ചിരുന്ന കമാനം മറിഞ്ഞ് വീണിരുന്നു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.
വിവിധ പരിപാടികളുടെ ഭാഗമായാണ്
പ്രധാനപാതയിലടക്കം വലിയ കമാനങ്ങള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇവ വയ്ക്കുന്നത് യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ്. ഇതിനുപുറമെ മാസം പിന്നിട്ടും നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പല കമാനങ്ങളും മാറ്റിയിട്ടില്ല.
ഇതുകാരണംഗതാഗതക്കുരുക്കും അപകടഭീഷണിയും വർദ്ധിക്കുന്നുണ്ട്.തിരക്കേറിയ പാതയിലെ ഗതാഗതം തടസപ്പെടുന്ന തരത്തില്‍ കമാനങ്ങള്‍ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധി നിലനില്‍കെയാണ് മിക്ക സംഘടനകളുടെയും ഭാഗത്തു നിന്നും ഈ നിയമലംഘനം.
യാത്രാ ബസുകളും തടി,കച്ചി തുടങ്ങിയവ കയറ്റി വരുന്ന വാഹനങ്ങളും ധാരാളം കടന്നുവരുന്ന പാതയില്‍ വാഹനങ്ങള്‍ തട്ടി കമാനം മറിഞ്ഞുവീണ് അപകടമുണ്ടാകുന്നുണ്ട്.നിരവധി തവണ കമാനങ്ങള്‍ സുരക്ഷിതമായി സ്ഥാപിക്കണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.