കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ എം.സി. കമറുദീൻ എംഎൽഎയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ട്. എംഎൽഎയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
നെഞ്ചുവേദനയെ തുടർന്ന് കമറുദീനെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ആൻജിയോഗ്രാം പരിശോധന ഫലം വന്നതിന് ശേഷം തുടർ ചികിത്സ തീരുമാനിക്കാമെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്.