അമ്പലപ്പുഴ: പോക്സോ കേസില്‍ ഒളിവില്‍പോയ പ്രതിയെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ സ്വദേശിയായ കമറുദീനെ(25) ആണ് പുന്നപ്ര സിഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
കൂലിത്തൊഴിലാളിയായ ഇയാള്‍ പുന്നപ്രയില്‍ താമസിച്ചുവരവെ സ്വദേശിനിയായ പെണ്‍കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവിരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.