വാത്സ്യായനന്റെ കാമസൂത്രം ആധാരമാക്കി വെബ് സീരിസൊരുങ്ങുന്നു. ഈ വെബ് സീരിസിൽ സണ്ണി ലിയോണി നായികയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിന് ഒൗദ്യോഗീക സ്ഥിരീകരണമില്ല. എക്താ കപൂറാണ് സീരിസ് നിർമിക്കുന്നത്.
13-ാം നൂറ്റാണ്ടിലെ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹ ചെയ്യാത്ത പങ്കാളികളായിരുന്ന യുവതികളെക്കുറിച്ചുള്ള കഥയാകും ഈ വെബ് സീരിസെന്ന് അറിയാൻ സാധിക്കുന്നു. ഇതിന് മുമ്പ് മീരാ നായരാണ് കാമസൂത്രത്തെ ആസ്പദമാക്കി സിനിമ ഒരുക്കിയിട്ടുള്ളത്.
കാമസൂത്ര-എ ടെയിൽ ഓഫ് ലവ് എന്ന പേരിലൊരുക്കിയ ചിത്രം ഏറെ വിവാദമായിരുന്നു.