അടൂർ: വിദ്യാർഥിനിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ രണ്ടുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രദർശിപ്പിച്ച സംഭവത്തിലാണ് രണ്ടു പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാൾ പതിനെട്ടു വയസിനു താഴെയുള്ളയാളാണ്. കൊടുമൺ ഐക്കാട് നെടിമരത്തിനാൽ ആർ. രാഹുലാണ് (18) മറ്റൊരു പ്രതി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വാട്സ്ആപ്പ് മുഖേന കൈക്കലാക്കിയ നഗ്നചിത്രങ്ങൾ ഷെയർ ചെയ്തതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സൗഹൃദം സ്ഥാപിച്ച പെൺകുട്ടിയുടെ സ്റ്റാറ്റസ് ചിത്രം ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കൈക്കാലാക്കുകയും ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
അടൂർ പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.