പയ്യന്നൂര്‍: വെള്ളൂര്‍ ആലിന്‍കീഴിലെ മുപ്പത്തിരണ്ടുകാരിയേയും മകനേയും കാമുകനൊപ്പം പോലീസ് ഊട്ടിയിൽ കണ്ടെത്തി.
ഭാര്യയെയും അഞ്ചുവയസുള്ള മകനേയും കാണാതായെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യന്നൂര്‍ പോലിസ് യുവതിയേയും മകനേയും പെരുമ്പയിലെ യുവാവിനേയും ഊട്ടിയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയേയും കുട്ടിയേയുമാണ് കാണാതായത്.
പെരുമ്പയിലെ ഒരു യുവാവുമായി അടുപ്പമുള്ളതായി സംശയിക്കുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ടായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.