മുംബൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ദാഹിസാറിലാണ് സംഭവം. റഷീദ ഷെയ്ക്ക്(28) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.
13 ദിവസങ്ങൾക്ക് മുൻപാണ് കൊല നടന്നത്. കാമുകന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ചാണ് റഷീദയും കാമുകനും ഷെയ്ക്കിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുള്ളിൽ തന്നെ മറവ് ചെയ്തു.
ഒരാഴ്ചയേറയായി ഷെയ്ക്കിനെ കാണാതായതിനെ തുടർന്ന് ഇവരുടെ അയൽവാസി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെ ഷെയ്ക്കിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോൾ സംഭവത്തിന് ദൃസാക്ഷിയായ മകളാണ് കൊലപാതകത്തെ കുറിച്ച് പുറത്ത് പറഞ്ഞത്. തുടർന്ന് റഷീദയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടയാൾ ഒരു വസ്ത്രശാലയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ റഷീദയുടെ കാമുകൻ അമിത് മിശ്രയെ കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്.