
വിതുര: കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ. തൊളിക്കോട് തേവൻപാറ ഈന്തിവിള തടത്തരികത്ത് വീട്ടിൽ ഷറഫുദ്ദീൻ (41) ആണ് അറസ്റ്റിലായത്. വിവാഹിതനായ ഇയാൾക്കൊരു പെൺകുട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഗർഭിണിയായ പെൺകുട്ടി പ്രതിയുടെ ഭീഷണിയെത്തുടർന്ന് ഇക്കാര്യം മറച്ചുവച്ചു. ആറാംമാസം വീടിനുള്ളിൽ പ്രസവിച്ച പെൺകുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് ഒളിവിൽ പോയ പ്രതിയെ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിൽ നിന്നാണ് പിടിയിലായത്. വിതുര പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്ഐ എസ്. എൽ. സുധീഷ്, എഎസ്ഐ സജികുമാർ, സിപിഒ ശ്യാം, എസ്സിപിഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .