ചേർത്തല: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കമിതാക്കളെ പോലീസ് പിടകൂടി. ചേർത്തല ദേവീക്ഷേത്രത്തിനു മുൻവശമുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്നു രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കമിതാക്കളെ പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് വനിതാപോലീസ് അടക്കം എത്തിയാണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. രണ്ടുവിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി പത്രസ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്.
നഗരസഭ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടികഴിഞ്ഞാൽ പിന്നീട് സാമൂഹ്യവിരുദ്ധരുടെയും കമിതാക്കളുടെയും താവളമായി മാറുകയാണ്. നഗരസഭ വ്യാപാര സമുച്ചയത്തിൽ സെക്യൂരിറ്റി ഇല്ലാത്തതും സാമൂഹ്യവിരുദ്ധർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
വ്യാപാരസമുച്ചയത്തിലെ കോണിപടികളുടെ മറവിൽ സല്ലപിക്കുന്ന കമിതാക്കൾ ഇവിടെ സ്ഥിരം കാഴ്ചയാണ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളാണ് കൂടുതലായും എത്തുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.