ന്യൂഡൽഹി: ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ കാമിയ ജാനി. ബീഫ് കഴിക്കില്ലെന്നും ഹിന്ദു തത്വങ്ങൾ പരിശീലിക്കുകയാണെന്നും കാമിയ പറഞ്ഞു.
പ്രശസ്തമായ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ കാമിയ ദർശനം നടത്തിയത് വിവാദമായിരുന്നു. ബീഫ് കഴിക്കുന്നത് വീഡിയോയിലൂടെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് കാമിയയെന്നും അവർ ക്ഷേത്രത്തിൽ കയറിയത് ഭക്തരെ അപമാനിക്കുന്ന നടപടിയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
സംസ്ഥാന സർക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് ബീഫ് ഉപഭോഗം പ്രോത്സാപിപ്പിക്കുന്നയാൾക്ക് പ്രവേശനം അനുവദിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി പറഞ്ഞു. മന്ത്രി വി കെ പാണ്ഡ്യമൊപ്പമായിരുന്നു കാമിയ ക്ഷേത്ര സന്ദർശനം നടത്തിയത്.
എന്നാൽ ക്ഷേത്രത്തിൽ പോയത് ജഗന്നാഥപ്രഭുവിന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ച് അറിയാനുമാണെന്നാണ് കാമിയയുടെ വിശദീകരണം.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ഒരിക്കലും ഞാൻ ബീഫ് കഴിച്ചിട്ടില്ലെന്നും ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കാമിയ ജാനി പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ചുള്ള അഭിമാനത്തിൽ ഉലച്ചിലുണ്ടാക്കില്ലെന്നും ഇന്ത്യക്കാരിയാണന്നതിൽ എനിക്കെപ്പോഴും അഭിമാനമുണ്ടെന്നും വീഡിയോയിൽ കാമിയ വ്യക്തമാക്കി.