മുംബൈ/കോൽക്കത്ത: മുംബൈയിലും കോല്‍ക്കത്തയിലും വ്യാപകമായി വ്യാജ കോവിഡ് വാക്സിനുകള്‍ നല്‍കിയതായി ആരോപണം.
മുംബൈയില്‍ 2000ത്തോളം പേര്‍ക്കും കോല്‍ക്കത്തയില്‍ 500ഓളം പേര്‍ക്കും വാക്സിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വികാലംഗര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍, മേയ് മാസങ്ങളില്‍ വാക്സിന് കുത്തിവയ്പ്പിന്റെ എണ്ണവും വര്‍ധിപ്പിച്ചിരുന്നു.
വാക്സിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍ കുത്തിവച്ചത് ഉപ്പു വെള്ളമായിരിക്കുമെന്ന് മുംബൈ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 10 പേര് അറസ്റ്റിലായി.
പിടിയിലായവരില്‍ നിന്നും 12.4 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. ഇവര്‍ മുംബൈയില്‍ എട്ട് വാക്സിനേഷന് ക്യാംപുകള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് പട്ടീല്‍ പറഞ്ഞു.
അതേസമയം, കോല്‍ക്കത്തയില്‍ വ്യാജ വാക്സിന് സ്വീകരിച്ച 500 പേരില്‍ 250 പേരും വികലാംഗരും ട്രാന്സ്ജന്ഡറുകളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.