കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി.കമറുദ്ദീന് എംഎല്‍എയ്ക്ക് ക്ലീന്‍ചിറ്റുമായി മുസ്ലിം ലീഗ്. എംഎല്‍എ കമറുദ്ദീന് രാജി വയ്ക്കേണ്ടതില്ലെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ലിഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി.
ഭരണപക്ഷത്തിനെതിരായ ആരോപണങ്ങള്‍ മറയ്ക്കാന്‍ കമറുദ്ദീനെ കരുവാക്കിയെന്നാണ് യോഗത്തിലെ പൊതു അഭിപ്രായം.
ഫാഷന്‍ ഗോള്‍ഡ് തകര്‍ന്നത് സ്ഥാനാര്ഥിയാക്കുമ്പോള് അറിഞ്ഞില്ലെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ലീഗ് കമറുദ്ദീനെ ന്യായീകരിക്കുന്നത്.
രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം എടുത്ത നടപടിയായേ അറസ്റ്റിനെ കാണാന്‍ കഴിയൂ. പോലീസ് നടപടി നിയമപരമായി നിലനില്‍ക്കാത്തതാണ്. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
എന്നാൽ കമറുദ്ദീനെ കൂടാതെ ലീഗിലെ മറ്റു ചിലര്‍ക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണം ഇതിനകം ഉയര്‍ന്നു. തട്ടിപ്പ് നടത്തിയ പണത്തിലെ ഒരു ഭാഗം ചില നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അതിനാലാണ് ലീഗ് നേതൃത്വം എംഎല്‍എയെ കൈവിടാത്തതെന്നും ആരോപണം ശക്തമാണ്.
കമറുദ്ദീനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയാനാവുമെന്നാണ് സിപിഎം കരുതുന്നത്.