അരിന്പൂർ: നാലാംകല്ലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ ആൾ വലിയ പാറക്കല്ലിനടിയിൽപ്പെട്ട് ഒന്നര മണിക്കൂർ കിടന്നു. ഇയാളെ തൃശൂർ ഫയർഫോഴ്സും അന്തിക്കാട് പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.
നാലാംകല്ല് സ്വദേശി കുന്പളത്തുപറന്പിൽ വിപിന്റെ വീട്ടുകിണറ്റിൽ പാറപൊട്ടിച്ച കിണർ വൃത്തിയാക്കുന്നതിനിടെയാണു കിണർ പണിക്കാരനായ വലക്കാവ് കൊഴുക്കുള്ളി ചേന്ത്ര വീട്ടിൽ രാജൻ അപകടത്തിൽപ്പട്ടത്. നാലുപേർ ചേർന്ന് ചെളി എടുക്കുന്നതിനിടെ മുന്പ് പൊട്ടിച്ചശേഷം അടർന്നിരുന്ന കൂറ്റൻ പാറ രാജന്റെ മേൽ പതിക്കുകയായിരുന്നു.
തല ഭാഗം മാത്രം പുറത്തായ നിലയിലായിരുന്നു 12 കോൽ താഴ്ചയുള്ള കിണറ്റിൽ രാജൻ കിടന്നിരുന്നത്. പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി.
തൃശൂർ ഫയർഫോഴ്സ് ലീഡിംഗ് ഫയർമാൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അൻസാർ, സന്തോഷ്കുമാർ എന്നിവർ ചേർന്ന് കിണറ്റിലിറങ്ങി ഹൈഡ്രോളിക്ക് ജാക്ക് ഉപയോഗിച്ച് പാറ പൊക്കി.
കരയ്ക്കുനിന്ന് രക്ഷാപ്രവർത്തനങ്ങൾ അന്തിക്കാട് എസ്ഐ വി.എൻ. മണികണ്ഠന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു.
ഒന്നര മണിക്കൂർ പരിശ്രമത്തിനു ശേഷം രാജനെ വലയിൽ പൊക്കിയെടുത്ത് കരയ്ക്കെത്തിച്ചു. ഇയാൾക്കു കാലിനു സാരമായ പരിക്കുണ്ട്. തുടർന്ന് ഇയാളെ ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിലാക്കി.