പരിയാരം: കാമുകനൊപ്പം വീടുവിട്ട പത്തൊൻപതുകാരിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു. കോടതി അനുവദിച്ചതോടെ യുവതി കാമുകന്റെ വീട്ടിലേക്ക് പോയി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് സുരക്ഷയോടെയാണ് വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ ആറിനാണ് യുവതി പാണപ്പുഴയിലെ വീട്ടില്‍ നിന്ന് ഇരുപത്തിമൂന്നുകാരനായ കാമുകനൊപ്പം പോയത്.
തുടർന്ന് ഇരുവരും യുവാവിന്റെ സഹോദരിയുടെ കൈതപ്രത്തുള്ള വീട്ടിലെത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും എത്തിയതോടെ സംഘർഷാവസ്ഥയായി.
തുടർന്ന് പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും പെൺകുട്ടിയെ തലശേരി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
യുവാവിന്റെ ഹർജിയെ തുടര്‍ന്നാണ് പെൺകുട്ടിയെ ഇന്നലെ പയ്യന്നൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.