ഉപ്പുതറ: തങ്കമണിയില്‍നിന്നും മേഷ്ടിച്ച ഓട്ടോറിക്ഷയില്‍ കാപ്പിക്കുരു മോഷ്ടിച്ചു കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു. മോഷ്ടാവ് പരിക്കുകളോടെ ഓടി രക്ഷപെട്ടു. നിരവധി മോഷണക്കെസുകളില്‍ പ്രതിയായ കാമാക്ഷി എസ്‌ഐ എന്നു വിളിപ്പേരുള്ള ബിജുവിന്റെ മകനാണ് രക്ഷപെട്ടതെന്ന് പോലീസ് പറയുന്നു. പതിനേഴുകാരനായ ഇയാള്‍ക്കെതിരെ പല പോലീസ് സ്‌റ്റേഷനുകളിലായി 32–ഓളം കേസുകളുണ്ടെന്നും പറയുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ഓപ്പണ്‍ ജയിലിലില്‍നിന്നും ഇയാള്‍ ഇറങ്ങിയതെന്നും പറയുന്നു. ഇന്നലെ പുലര്‍ച്ചെ കൊച്ചു കരുന്തരുവി പള്ളിയുടെ കുരിശുപള്ളി കുത്തിത്തുറക്കുന്നതിനിടെ പള്ളിയിലെ ഒരാള്‍ ഇതുകണ്ടു. ഇയാള്‍ ബഹളംവച്ചപ്പോള്‍ ഓട്ടോയില്‍ കയറി അതിവേഗം ഓടിച്ചുപോയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ അഞ്ചിനോടെയാണ് കൊച്ചുകരുന്തരുവിയില്‍ ഓട്ടോറിക്ഷ മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും െ്രെഡവര്‍ ഓടി രക്ഷപെട്ടു.
പോലീസ് വിവരം അറിഞ്ഞെത്തി വാഹനമുടമയെ വിവരം അറിയിച്ചപ്പോഴാണ് ഓട്ടോറിക്ഷ മോഷണംപോയത് അറിയുന്നത്. തങ്കമണി സ്വദേശിയുടേതാണ് മറിഞ്ഞ ഓട്ടോറിക്ഷ. ഓട്ടോറിഷയില്‍ എവിടെനിന്നോ മോഷ്ടിച്ച ഒരുചാക്ക് കാപ്പിക്കരുവും ഉണ്ടായിരുന്നു. ഓട്ടോ ഓടിച്ചയാളിന് കൈക്ക് മുറിവുമുണ്ടായിട്ടുണ്ട്. പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.