പ്രണയദിനത്തില്‍ കമിതാക്കള്‍ സമ്മാനം കൈമാറുന്നത് പതിവാണ്. ചിലര്‍ വില കൂടി സമ്മാനമാകും നല്‍കുക.
അങ്ങനെ വില കൂടിയ സമ്മാനം നല്കിയ ഒരു കാമുകനെ അന്വേഷിക്കുകയാണ് ഫ്ളോറിഡ പോലീസ്.
സംഭവം ഇങ്ങനെയാണ്. ജോസഫ് ഡേവിസ് എന്ന 48 കാരനാണ് കഥയിലെ വില്ലന്‍.
ഓറഞ്ച് സിറ്റിയിലുള്ള ഒരു യുവതിയുമായി ഡേവിഡ് പ്രണയത്തിലായിരുന്നു. ഒരു ദിവസം ഇയാള്‍ ഇവിടെനിന്നും അപ്രത്യക്ഷനായി.
ഇയാളുടെ ഫേസ്ബുക്ക് പേജില്‍ തപ്പിയ യുവതി ഒരു കാര്യം കണ്ടുപിടിച്ചു.
ഡേവിഡിന് മറ്റൊരു കാമുകി കൂടിയുണ്ട്. ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയ യുവതി ഞെട്ടിയ.
അലമാരയിലിരുന്ന തന്റെ വിവാഹ മോതിരം ഇതാ പുതിയ കാമുകിയുടെ കയ്യില്‍ കിടക്കുന്നു!
വിവാഹം ബന്ധം വേർപെടുത്തിയെങ്കിലും യുവതി വിവാഹ മോതിരം സൂക്ഷിച്ചുവച്ചിരുന്നു.
യുവതി അലമാരയും മറ്റും പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്.
വിവാഹ മോതിരം മാത്രമല്ല, ഡയമണ്ട് അടക്കമുള്ള ആഭരണങ്ങളും ലാപ്ടോപ്പും നഷ്ടപ്പെട്ടിരിക്കുന്നു. ഏകദേശം നാലര ലക്ഷം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്.
ഡേവിഡിനായി പോലീസ് വല വിരിച്ചിരിക്കുകയാണ്. ഇയാള്‍ പല കേസുകളിലും പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പക്ഷെ ഇക്കാര്യമൊന്നും യുവതി മാത്രം അറിഞ്ഞില്ല.