ജയ്പുർ: കാമുകിയുടെ ഭര്‍ത്താവിന്റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിന്‍(29)ആണ് മരിച്ചത്.
വിവാഹിതയായ ഒരു യുവതിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. മൊഹാസിനും യുവതിയും മകളും പ്രതാപ് നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് താമസിച്ചു വന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി മൊഹ്സിനൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ തിരികെ ജയ്പൂരിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു.
ഞായറാഴ്ച ഇവര്‍ താമസിക്കുന്ന സ്ഥലം മനസിലാക്കിയ ഭര്‍ത്താവ് ഇവിടേക്ക് എത്തി. ഇയാളെ കണ്ടതിന്റെ വെപ്രാളത്തില്‍ രക്ഷപെടാനായാണ് മൊഹ്സിന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും ചാടിയത്.
ഗുരുതരമായി പരിക്കേറ്റ മൊഹ്സിനെ യുവതി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഇയാള്‍ മരിക്കുകയായിരുന്നു.
നിലവില്‍ യുവതിയും ഭര്‍ത്താവും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൊഹ്സിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.