മധ്യപ്രദേശ്: ജബല്‍പുരില്‍ കാമുകിടെ കഴുത്തറുത്ത് അന്ത്യനിമിഷങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.
അഭിജിത്ത് പാട്ടിദാര്‍ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശില്പ ജരിയ (22)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
നവംബര്‍ എട്ടിന് ജബല്‍പുരിലെ റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ശില്‍പ്പയുടെ കഴുത്തറുത്തതിന് ശേഷം ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
‘ആരെയും ഇനി ചതിക്കരുത്’ എന്ന ശീര്‍ഷകത്തില്‍ ശില്പ ജരിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അഭിജിത്ത് പാട്ടിദാര്‍ യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊലപാതകത്തിനു പിന്നാലെ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.
ശില്പയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജബല്‍പുരിലെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നതെന്ന് അഭിജിത്ത് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.