വെഞ്ഞാറമൂട്: പത്തു വയസിൽ താഴെ പ്രായമുള്ള രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ കാമുകനൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.
ചിന്ത്രനെല്ലൂർ തുണ്ടിൽ വീട്ടിൽ ദിവ്യ (27), കാമുകൻ ചിന്ത്രനെല്ലൂർ വിളയിൽ രാജേഷ് (അപ്പു,29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ് നടപടി.
കിളിമാനൂർ സിഐ മനോജ് കുമാർ, എസ്ഐമാരായ പ്രൈജു, അബ്ദുള്ള, ഷാജി, റാഫി, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.