കുമരകം: ഇഷ്ടപ്പെട്ട യുവാവിനൊപ്പം പോയ യുവതി വിവാഹത്തലേന്നു തീരുമാനം മാറ്റി സ്വന്തം വീട്ടിലേക്കു മടങ്ങി. കടുവാക്കുളം സ്വദേശിയായ 20കാരിയാണു തിരുവാർപ്പ് കാഞ്ഞിരം സ്വദേശിയായ യുവാവിനൊപ്പം വീടു വിട്ടിറങ്ങിയത്. ഇന്ന് ഇവരുടെ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തീരുമാനിച്ചിരുന്നു.
എന്നാൽ, ഇതിനിടെ യുവതിയുടെ ആവശ്യപ്രകാരം അമ്മ മകളെ വിട്ടുകിട്ടണമെന്നു ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ കണ്ടെത്തി കോട്ടയം ഈസ്റ്റ് പോലീസിനു കൈമാറി. ജീവിതസാഹചര്യം മോശമായതിനാൽ തനിക്കു സ്വന്തം വീട്ടിലേക്കു തന്നെ പോകണമെന്നു യുവതി പറഞ്ഞതോടെ പോലീസ് യുവതിയെ അമ്മയ്ക്കൊപ്പം പറഞ്ഞയച്ചു.