കാഞ്ഞാർ: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കുട്ടികളുള്ള യുവതി ഭർത്താവിനെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് നാലു വയസുള്ള കുട്ടിയുമായി, രണ്ടു മക്കളുള്ള കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
കുടയത്തൂർ പുളിമൂട്ടിൽ മനോജിന്റെ ഭാര്യ സവിത (31) തിരുമാറാടി പാറപ്പുറത്ത് സന്തോഷ് കുമാർ (38) എന്നിവരെയാണ് കാഞ്ഞാർ പോലീസ് വൈക്കത്തു നിന്നു പിടികൂടിയത്. ഇവരുടെ ഫോണ് നന്പർ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുവൈനൽ ജസ്റ്റിസ് ആക്ടു പ്രകാരം ഇവർക്കെതിരേ കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാലു വയസുള്ള കുട്ടിയെ പിതാവിനൊപ്പം അയച്ചു. കാഞ്ഞാർ അഡീഷണൽ എസ്ഐ പി എൻ ഷാജി, ഡബ്ല്യുസിപിഒ സൽമ, സിപിഒ അനക്സ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്
തത്.