കണ്ണൂർ: ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് തന്റെ പൂർവ കാമുകിയെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിൽ കണ്ടത് ഒടുവിൽ പുലിവാലായി. കണ്ണൂർ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
തന്റെ ബന്ധുവായ രോഗിക്കു കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഇതിനിടയിലാണ്, തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിൽ കണ്ടത്. യുവാവ് കാമുകിയുമായി ബന്ധം പുതുക്കാൻ ശ്രമിച്ചെങ്കിലും കാമുകി സമ്മതിച്ചില്ല.
കട്ടകലിപ്പിലായ യുവാവ് കാമുകിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. യുവാവിന്റെ അടുത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഒടുവിൽ ആശുപത്രിയുടെ ഒരു റൂമിൽ പൂട്ടിയിടുകയും ചെയ്തു.
ആശുപത്രി ജീവനക്കാരാണു യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ എടക്കാട് പോലീസ് യുവാവിനെതിരേ കേസെടുത്തു.