പാറശാല: ധനുവച്ചപുരത്ത് യുവതി യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 9.30ന് ധനുവച്ചപുരത്താണ് സംഭവം. കുത്തേറ്റയുവാവ് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കാരക്കോണം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, തിരുവനന്തപുരത്തെ ഒരു പ്രമുഖ തുണിക്കടയിലെ ജീവനക്കാരിയാണ് യുവതി. യുവാവുമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇന്നലെ തുണിക്കടയിലെ ജോലിക്കു ശേഷം യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി രാത്രി 9.30 ന് ധനുവച്ചപുരം കോളജിനു സമീപത്തു വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതി നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓട്ടോയില്‍ കയറി വീട്ടില്‍ എത്തിയ യുവതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.