നെടുമ്പാശേരി: നായത്തോടുനിന്നു കാണാതായ 26 കാരനെ അതിരപ്പിള്ളി വെറ്റിലപ്പാറയിലെ 37 കാരിയായ കാമുകിയുടെ വീട്ടിൽ കണ്ടെത്തി. വയറിംഗ് തൊഴിലാളിയായ യുവാവിനെ രണ്ടുദിവസം മുമ്പാണ് കാണാതായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.
വീട്ടിൽ വിവാഹലോചന ആരംഭിച്ചപ്പോൾ യുവാവ് തന്റെ പ്രണയത്തെക്കുറിച്ചു വീട്ടുകാരോട് സൂചിപ്പിച്ചു. യുവതിയുടെ ചിത്രം കാണിച്ചതോടെ യുവാവിന്റെ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ മനോവിഷമത്തിൽ വീടു വിട്ടതാണെന്നാണ് യുവാവിന്റെ വിശദീകരണം. ഞായറാഴ്ച രാത്രി നെടുമ്പാശേരിയിലെത്തിച്ച യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.