ചവറ: വീട്ടിനുളളിലെ ജീവിതം കൃത്രിമമായാൽ വലുതാകുമ്പോള്‍ കുട്ടികള്‍ പകച്ച് പോകുമെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ പറഞ്ഞു. ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ 36-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമ്മമാർ നന്നായാൽ വീടും നാടും നന്നാകും. ശീലങ്ങളും വാസനകളും കുഞ്ഞുമനസില്‍ ആദ്യം രൂപം കൊളളുന്നത് വീട്ടിനുളളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
വികാസ് പ്രസിഡന്റ് സി. സുധീഷ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ജയരാജ് വാര്യര്‍, കേരള യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി ഡോ.എം.എ. സിദിഖ് , എസ്. രാഗേഷ്, ശ്രീജിത്ത് , അശ്വിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികളെ കാനായി കുഞ്ഞിരാമന് അനുമോദിക്കുകയും ചെയ്തു. നാടകോത്സവം, വനിതാ സമ്മേളനം എന്നിവ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.