മലപ്പുറം : വീട്ടില്‍ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുര്‍ഗയുടെ അപേക്ഷ പുലാമന്തോള്‍ ഗ്രാമ ന്യാലായം അടുത്ത മാസത്തേക്ക് മാറ്റി. തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കനകദുര്‍ഗ്ഗ കോടതിയില്‍ ആവശ്യപ്പെട്ടു. ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ്ഗ അറിയിച്ചു. അടുത്ത മാസം നാലാം തീയതിയാണ് കേസ് വീണ്ടും പരിഗണിക്കുക.
വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാടെടുത്തതിനെ തുടര്‍ന്ന് കനക ദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റുകയും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.