കൊരട്ടി: ശബരിമല ദർശനം നടത്തിയ യുവതികൾ കൊരട്ടിയിലുണ്ടെന്ന് അഭ്യൂഹം പരന്നു. ഇന്നലെ രാവിലെ 11.30 നോടുകൂടിയാണ് തീർത്ഥാടനം കഴിഞ്ഞ് യുവതികൾ കൊരട്ടിയിൽ തങ്ങുന്നുണ്ടെന്ന വാർത്ത നാടെങ്ങും പരന്നത്. എന്നാൽ വാർത്ത വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് കൊരട്ടി പോലീസ് വ്യക്തമാക്കി.
മലകയറിയ യുവതികൾ കൊരട്ടിയിലുണ്ടെന്ന് അഭ്യൂഹം; വാർത്ത നിഷേധിച്ച് പോലീസ്
