ചെറായി: ചൂണ്ടയിട്ടു കളിക്കുന്നതിനിടെ കനാലിൽ വീണു മുങ്ങിപ്പോയ എട്ടു വയസുകാരനെ ബഹളം കേട്ട് ഓടിയെത്തിയ 15 കാരൻ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം എടവനക്കാട് പഴങ്ങാട് പടിഞ്ഞാറായിരുന്നു സംഭവം.
കൂട്ടുകാരുമൊത്ത് പഴങ്ങാട് കനാലിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന രായമരയ്ക്കാർ വീട്ടിൽ തനീഷിന്റെ മകൻ അർഫാസ് മുഹമ്മദ് (എട്ട്) ആണ് തോട്ടിൽ വീണത്.
ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചതോടെ സമീപവാസിയായ മുഹമ്മദ് മുഖ്താർ (15) ഓടിയെത്തി കനാലിൽ ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
തുടർന്ന് പഴങ്ങാട് ഹോസ്പിറ്റലിൽ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. ഇരുവരും എടവനക്കാട് എച്ച്ഐഎച്ച്എഎസ് സ്കൂളിലെ വിദ്യാർത്ഥികളാണ്. കക്കാട് വീട്ടിൽ നവാസ് റബീന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഖ്താർ.