ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ നടന്ന കനൽ ചാട്ടച്ചടങ്ങിൽ ഏഴുവയസുകാരന് പൊള്ളലേറ്റു. കാട്ടുകൊല്ലൈമേട് ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലെ വാർഷിക ആടിയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം.
ആചാരത്തിന്റെ ഭാഗമായി മറ്റുള്ളവർക്കൊപ്പം കനലിലൂടെ നടക്കാൻ ശ്രമിച്ച കുട്ടി മുന്നോട്ടു പോകാൻ മടിച്ചപ്പോൾ നടത്തം പുനരാരംഭിക്കാൻ മറ്റുള്ളവർ പ്രേരിപ്പിച്ചു.
ഇതോടെ കുട്ടി തീക്കനലിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കീഴ്പാക്കം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
41 ശതമാനം പൊള്ളലേറ്റെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.