ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി കൈ​കോ​ര്‍​ക്കു​ക​യു​മാ​ണ് ത​ന്‍റെ ല​ക്ഷ്യം;  ദുരിതബാധിതർക്ക് ആശ്വാസവുമായി ബോളിവുഡ് താരം കുനാല്‍ കപൂര്‍

ആ​ലു​വ: കേ​ര​ള​ത്തി​ന് വേ​ണ്ടി ഇ​ർ​നെ​റ്റി​ലൂ​ടെ സ​മാ​ഹ​രി​ച്ച 34 ല​ക്ഷം രൂ​പ​യു​മാ​യി ബോ​ളി​വു​ഡ് താ​ര​മാ​യ കു​നാ​ല്‍ ക​പൂ​ര്‍ ആ​ലു​വ​യി​ലെ​ത്തി. ഐ​എം​എ ഹാ​ളി​ൽ ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ ഒ​ത്തു​ചേ​ർ​ന്ന ച​ട​ങ്ങി​ൽ വ​ച്ചാ​ണ് സം​ഘാ​ട​ക​രാ​യ ഹാ​ബി​റ്റാ​റ്റ് ഫോ​ര്‍ ഹ്യൂ​മാ​നി​റ്റി ഇ​ന്ത്യ​യ്ക്ക് ഫ​ണ്ട് കൈ​മാ​റി​യ​ത്.

കേ​ര​ളം നേ​രി​ട്ട പ്ര​ള​യ​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ലോ​ക​ത്തെ അ​റി​യി​ക്കു​ക​യും ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി കൈ​കോ​ര്‍​ക്കു​ക​യു​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ന​ട​ന്‍ കു​നാ​ല്‍ ക​പൂ​ര്‍ പ​റ​ഞ്ഞു. ഹാ​ബി​റ്റാ​റ്റ് ഫോ​ര്‍ ഹ്യൂ​മാ​നി​റ്റി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യ ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സും സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​നാ​യി ക്രൗ​ഡ് ഫ​ണ്ടിം​ഗ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​തു​ക​യും കെ​റ്റോ മു​ഖേ​ന ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ൽ​കു​ന്ന ദു​രി​താ​ശ്വാ​സ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും കു​നാ​ല്‍ ക​പൂ​ര്‍ നി​ർ​വ്വ​ഹി​ച്ചു. തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ന​ട​ത്തു​ക.

Related posts