കൊല്ലങ്കോട്: വടവന്നൂരിൽ ബ്രാഞ്ച് കനാലിൽ മാലിന്യം അടഞ്ഞ് വെള്ളം കവിഞ്ഞ് റോഡിലൊഴുകി പാഴാവുന്നതിന് ഉടൻപരിഹാരം ഉണ്ടാവണമെന്നതാണ് കർഷകരുടെ ആവശ്യം.കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ വെള്ളം ഒഴുകുന്നതിനാൽ പായൽ ഉണ്ടായി. ഇരുചക്രവാഹന ങ്ങൾ സഞ്ചരിക്കുന്പോൾ വഴുതലുണ്ടാവുന്നുണ്ട്.
സ്ഥലപരിചയമില്ലാത്തവർ ബൈക്കിലെത്തി വെള്ളക്കെട്ടിൽ വഴുതി വീണ അപകടവും വെറെ.റോഡരികിൽ കുടിവെള്ള പൈപ്പിട്ട സ്ഥലത്ത് കുത്തിയൊഴുകിയ വെള്ളം കാരണം മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ട്്.ബ്രാഞ്ച് കനാൽ അടഞ്ഞതിനാൽ നെൽകൃഷിക്ക് വെള്ളം എത്താതെ വരണ്ടു തുടങ്ങിയിട്ടുണ്ട്്.
വെള്ളം റോഡിലൊഴുകി പാഴാവുന്ന വിവരം ബന്ധപ്പെട്ട ജലസേചന വകുപ്പിന് അറിയിച്ചിട്ടും വെള്ളം ഇതുവരേയും നിർത്തിയിട്ടില്ലെന്നും ആരോപണമുയണ്ട്. അഞ്ച് സ്വകാര്യ ബസ്സുകളും കൂടാതെ നിരവധി ഇതര വാഹനങ്ങളും സഞ്ചരിക്കുന്ന പാതയാണ് അനുദിനം നശിച്ചു വരികയാണ്.
ഉടൻ തകർച്ചയിലുള്ള പാത പുനർനിർമ്മിച്ചില്ലെങ്കിൽ വാഹന സഞ്ചാരം അപകട ഭീഷണിയിലാവുമെന്നതാണ് യാത്രക്കാരുടെ ആശങ്ക.വണ്ടിത്താവളത്തു നിന്നും കൊല്ലങ്കോട്ടിലേക്ക് ദൂരക്കുറവുള്ള വഴിയെന്നതിനാൽ ഇതു വഴിയാണ് വാഹനസഞ്ചാരം കൂടുതലുള്ളത്.