വണ്ടിത്താവളം:കല്ലന്തോട്ടിൽ ഇക്കഴിഞ്ഞ ദിവസം കനാൽ ബണ്ട് തകർന്നത് യുദ്ധകാലടി സ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്ന് കർഷകർ.കനാലിൽ മാലിന്യം നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെട്ടതാണ് ബണ്ട് പൊട്ടാൻ കാരണമായത്.കനാൽ വെള്ളം റോഡിലും വയലുകളിലും നിറഞ്ഞൊഴുകിയിരുന്നു.30 വർഷം മുൻപ് നിർമ്മിച്ച കനാൽ സമയോചിതമായി ശുചീകരണം നടത്താതിനാലാണ് തകർച്ചക്കു കാരണമായത്.
കനാലിൽ പല ഭാഗത്തും ബണ്ടുകൾക്ക് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. അടുത്ത മാസം നെൽകൃഷിക്ക് വെള്ളം അത്യാവശ്യമാണ്. ഈ സമയത്ത് ബണ്ടിനു തകർച്ച ഉണ്ടായാൽ നെൽകൃഷി ഉണങ്ങുമെന്നതാണ് കർഷകർക്ക് ആശങ്ക.കഴിഞ്ഞ മൂന്നു മാസം മുന്പ് ജലസേചന വകുപ്പ് അധികൃതർ കർഷകരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ താലൂക്കി ലെ മുഴുവൻ കനാലുകളും ചാലുകളും പുനർനിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണ്ണ തോതിൽ നടത്താൽ കഴിഞ്ഞിട്ടില്ലെന്നും കർഷകർ പരാതിപ്പെട്ടു.