ചിറ്റൂർ: വേനൽ ശക്തമായതോടെ കുളങ്ങൾ, കൊക്കർണ്ണാ, കിണറുകൾ വറ്റിയതോടെ കാർഷിക ജലപ്രശ്നം അതിരുക്ഷമായ സാഹചര്യത്തിലാണുള്ളത്.മൂലത്തറ ഇടതുവലതു കനാലുകളിൽ ഇനിയും വെള്ളം ഇറക്കാത്തത് ഒന്നാം വിളയിറക്കുന്നതിനു കാലതാമസം നേരിടുന്നുമുണ്ട്.
വിഷു കഴിഞ്ഞാൽ ലഭിച്ചിരുന്ന ഇടമഴ ഇത്തവണ താലൂക്കിൽ ലഭിക്കാത്തത് നിലം നിരത്തുന്നതിനും ഞാറുപാകുന്നതിനും കഴിയാത്ത അവസ്ഥയിലാണ്.മുലത്തറ ഇടതുകനാൽ ബണ്ട് തകർന്ന ഭാഗങ്ങളിൽ പുനർനിർമ്മാണം നടന്നു വരികയാണ്. നാളെ വെള്ളമിറക്കുമെന്നാണ് മുൻപ് ഇറിഗേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
കനാൽ ബണ്ട് പൂനർനിർമ്മാണം നിർത്തിവെച്ചായിരിക്കും വെള്ളം ഇറക്കുന്നത്. പട്ടഞ്ചേരി, പെരുവെന്പ്, പൊൽപ്പുള്ളി, പല്ലശ്ശന പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ഇടതു കനാൽ വഴിയാണ് ജലവിതരണം നടത്തുന്നത്.ചിലപ്രദേശങ്ങളിൽ കുറഞ്ഞ തോതിൽ ഒറ്റപ്പെട്ട മഴ ലഭിച്ചത് കൃഷിപ്പണിക്കുള്ള വെളളം ലഭിച്ചതുമില്ല.
കഴിഞ്ഞവർഷം വിഷു സമയത്ത് വെള്ളം ലഭിച്ചതിനാൽ നേരത്തെ ഞാറുപാകലും അനുബന്ധ ജോലികളും ചെയ്യാൻ കഴിഞ്ഞിരുന്നു.ഇപ്പോൾ തന്നെ പല പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും കർഷകരും പാടശേഖര സമിതി ഭാരവാഹികളും നിരന്തരം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട്ജലവിതരണം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ഇടതു കനാലിൽ വെള്ളം ഇറക്കിയ ശേഷമായിരിക്കും വലതു കനാലിൽ വെള്ളം ഇറക്കുന്നതെന്ന് മൂലത്തറ ഡാം അസി.എൻജിനീയർ രാജേഷ് അറിയിച്ചു. കുളം ഉൾപ്പെടെയുള്ള ജലസംഭരണികൾ വരണ്ട നിലയിലാണുള്ളത് അതിനാൽ പൊതുജനത്തിന് കുളിക്കാനും വസ്ത്ര ശുചീകരണത്തിനും ഏറെ വിഷമകരമാണ്.
കനാൽ വെള്ളമെത്തികുളങ്ങ ളിലും മറ്റു ജലസംഭരണികളിലും വെള്ളം നിറയ്ക്കേണ്ടതും അത്യാവശ്യമായിരി ക്കുകയാണ്. നാൽക്കാലികളെ കുളിപ്പിക്കുന്നതിനും ദാഹജലത്തിനും കുളങ്ങളെയാണ് ആശ്രയിക്കുന്നത്.