തിരുവനന്തപുരം: കെ.എം. മാണിയുടെ എൽഡിഎഫ് പ്രവേശനകാര്യത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതിൽനിന്നു എങ്ങനെ മാറുമെന്നും അദ്ദേഹം ചോദിച്ചു.
മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവയ്ക്കുന്നതാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം. രണ്ട് വർഷം പൂർത്തിയാക്കിയ സർക്കാരിനു ലഭിച്ച അംഗീകാരമാണ് സജി ചെറിയാന്റെ വിജയമെന്നും കാനം കൂട്ടിച്ചേർത്തു.