അതിരപ്പിള്ളി പദ്ധതി നിർമാണം ഗൗരവമായി കാണേണ്ടതില്ല; ട്രാൻസ്ഫോർമറും ലൈനും വലിച്ചാൽ അണക്കെട്ടിന്‍റെ നിർമാണമാകില്ല; കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് കാര്യമില്ലെന്ന് പരിഹസിച്ച് കാനം

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെഎസ്ഇബി തുടങ്ങിയ സംഭവം ഗൗരവമായി കാണേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

അതിരപ്പിള്ളിയിൽ കെഎസ്ഇബി ട്രാൻസ്ഫോർമറും ലൈനും വലിച്ചാൽ അണക്കെട്ടിന്‍റെ നിർമാണം എങ്ങനെ തുടങ്ങുമെന്ന് കാനം ചോദിച്ചു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് 1982 മുതൽ കേൾക്കുന്നതാണെന്നും വൈദ്യുത ലൈൻ വലിച്ചാൽ പദ്ധതി തുടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് കാര്യമില്ലെന്നും കാനം പരിഹസിച്ചു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെഎസ്ഇബി തുടങ്ങിയിരുന്നു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുന്പാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു.

Related posts