രാജിക്കാര്യത്തിൽ ഒറ്റക്കെട്ട്..! മ​​​ന്ത്രി​​പ​​​ദം ഒ​​​ഴി​​​യു​​​ന്ന​​​ കാര്യത്തിൽ കാനവും മന്ത്രി തോമസ് ചാണ്ടിയും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യും ത​​മ്മി​​ൽ​​ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ജ​​​ന​​ജാ​​​ഗ്രതാ യാ​​​ത്ര​​​യി​​​ൽ ആ​​​ല​​​പ്പു​​​ഴയിലെ കു​​​ട്ട​​​നാ​​​ട്ടിൽ ഒരുക്കിയ വേ​​​ദി​​​യി​​​ൽ മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി പ​​​ര​​​സ്യ​​​മാ​​​യി വെ​​​ല്ലു​​​വി​​​ളി​​​ച്ച​​​തി​​​നെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ വി​​​മ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യ​​​ത്.

കാ​​​യ​​​ലും ഭൂ​​​മി​​​യും കൈ​​​യേ​​​റി​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി​​പ​​​ദം ഒ​​​ഴി​​​യു​​​ന്ന​​​താ​​​ണു ന​​​ല്ലതെ​​​ന്നാണു സി​​​പി​​​ഐ​​​യു​​​ടെ​​​യും മു​​​ന്ന​​​ണി​​​യു​​​ടെ​​​യും നി​​​ല​​​പാ​​​ടെ​​​ന്നു പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​നും അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ പ​​​ന്ന്യ​​​നെ​​​തി​​​രേ​​​യും തോ​​​മ​​​സ് ചാ​​​ണ്ടി തി​​​രി​​​ഞ്ഞു.

ത​​​ർ​​​ക്കം മൂ​​​ത്ത​​​തോ​​​ടെ, ജ​​​ന​​​താ​​​ദ​​​ൾ- എ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും തോ​​​മ​​​സ് ചാ​​​ണ്ടി രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു. രാജി വേണമെന്ന നിലപാടിലേക്ക് മു​​​ന്ന​​​ണി​​​യി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം ക​​​ക്ഷി​​​ക​​​ളും നീ​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts