കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിലോയ്ക്ക് 25 രൂപ നിരക്കിൽ മാവേലി സ്റ്റോറുകൾ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയർന്ന വില പിടിച്ചുനിർത്താനാവും. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.