മലപ്പുറം: കെ.എം. മാണിയെ തള്ളി വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. അഴിമതിക്കെതിരായ പോരട്ടത്തിന്റെ ഉത്പന്നമാണ് എൽഡിഎഫ് സർക്കാരെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മാണിയുമായി യാതൊരുവിധത്തിലുള്ള സഹകരണവും ഉണ്ടാകില്ലെന്നും കാനം മലപ്പുറത്ത് പറഞ്ഞു.
മാണി വിഷയം അജണ്ടയിലില്ലെന്നും മാണിയെയും കൂട്ടരെയും ഇടതുമുന്നണിയിൽ എടുക്കേണ്ട സാഹചര്യം നിലവില്ലെന്നും അത്തരം ചർച്ച ചിലർ ഉയർത്തുന്നതിന് പിന്നിൽ മറ്റ് താത്പര്യങ്ങളാണെന്നും കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.