തിരുവനന്തപുരം: സിപിഐ സിപിഎം തർക്കം ഏപ്രിൽ 20ന് ചർച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എകെജി സെന്ററിൽവച്ച് ചർച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎപിഎ ചുമത്തുന്നതിൽ ജാഗ്രത വേണമെന്നും നാട്ടിൻ പുറത്തെ എസ്ഐമാർക്ക് ചുമത്താനുള്ള വകുപ്പല്ല യുഎപിഎ എന്നും കാനം കൂട്ടിച്ചേർത്തു.