തിരുവനന്തപുരം: കെ.എം മാണിയുടെ മുന്നണി പ്രവേശ നീക്കത്തിനെതിരെ സിപിഐ രംഗത്ത്. അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാൻ ആരും നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു.
വരാൻ തയാറായിരിക്കുന്ന എല്ലാവരേയും മുന്നണിയിൽ എടുക്കേണ്ട കാര്യമില്ല. എന്നാൽ മുന്നണി വിട്ടുപോയവർ തിരിച്ചുവരണമെന്നും കാനം പറഞ്ഞു. സിപിഐ ദുർബലമായാൽ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനു വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.