സർക്കാർ ന​മ്മു​ടേ​താ​ണെ​ങ്കി​ലും  ശബ്ദിക്കാതിരുന്നാൽ നമ്മുടെ കാര്യം സർക്കാർ ഓർക്കില്ലെന്ന് കാനം രാജേന്ദ്രൻ

അ​ന്തി​ക്കാ​ട്: സർക്കാർ ന​മ്മു​ടേ​താ​ണെ​ങ്കി​ലും ശ​ബ്ദി​ക്കാ​തി​രു​ന്നാ​ൽ ന​മ്മു​ടെ കാ​ര്യം സർക്കാർ ഓ​ർ​മി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന് സി​പി​ഐ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ക​ര​യു​ന്ന കു​ട്ടി​ക്കേ​പാ​ലു​ള്ളു​വെ​ന്ന പ​ഴ​മൊ​ഴി​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.​ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്.​സ​ർ​ക്കാ​ർ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മൂ​ലം തു​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ള്ള് ഷാ​പ്പു​ക​ൾ ശൂ​ന്യാ​കാ​ശ​ത്ത് ത​ന്നെ​നി​ല്ക്കു​ക​യാ​ണ്.​

കാ​നം ചൂ​ണ്ടി​ക്കാ​ട്ടി. പ​ഴ​യ ക​ള്ള് ഷാ​പ്പു​ക​ള​ല്ല വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള്ളു​ഷാ​പ്പു​ക​ളി​ൽ ആ​ധു​നി​ക വ​ല്ക്ക​ര​ണം കൊ​ണ്ടു​വ​ര​ണം, വൃ​ത്തി​യും വെ​ടി​പ്പും വേ​ണം. അ​പ്പോ​ൾ വി​ദേ​ശ​സ​ഞ്ചാ​രി​ക​ളെ​ത്തും.​പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ ക​ള്ള് വ്യ​വ​സാ​യ​വും ആ​ധു​നി​ക വ്യ​വ​സാ​യ മാ​യ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ക​ള്ള് വ്യ​വ​സാ​യ​ത്തെ പു​ന:​സം​ഘ​ടി​പ്പി​ക്കാം. ​

ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത്തി ​ക​ള്ളി​നെ കേ​ര​ള​ത്തി​ന്‍റെ നാ​ട​ൻ പാ​നീ​യ​മെ​ന്ന പ്ര​ത്യേ​ക പ​ദ​വി ന​ല്കി​യാ​ൽ ക​ള്ള് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ന​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) അ​ന്തി​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച പി.​കെ. കേ​ശ​വ​ൻ ജ​ന്മ​ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു​രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​പി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു

Related posts