തിരുവനന്തപുരം: ആരെങ്കിലും എപ്പോഴെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്.
നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുമുന്നണി- അദ്ദേഹം പറഞ്ഞു.
ജോസ് കെ.മാണിയുടെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെ. യുഡിഎഫിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്. ഇടത് നയങ്ങളാണ് മുന്നണിയെ നയിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു.