ചാത്തന്നൂർ: പ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ അർഹമായ ദുരിതാശ്വാസം നല്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. കല്ലുവാതുക്കലിൽ സംഘടിപ്പിച്ച എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരെ മതനിരപേക്ഷ ജനാധിപത്യബദൽ സർക്കാരുണ്ടാക്കാൻ രാജ്യമാകെ ഒാടിനടന്ന രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്ത് സന്ദേശമാണ് നല്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ട മണ്ഡലമാണ് വയനാട് എന്നോർക്കണമെന്നും കാനം പറഞ്ഞു.സിപിഐ കല്ലുവാതുക്കൽ എൽസി സെക്രട്ടറി എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
മന്ത്രി ജെ.മെഴ്സിക്കുട്ടിഅമ്മ,സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ധർമ്മപാലൻ എംഎൽഎമാരായ മുല്ലക്കരരത്നാകരൻ ,ജിഎസ് ജയലാൽ,സിപിഐ ദേശീയകൗൺസിൽ അംഗം അഡ്വ.എൻ.അനിരുദ്ധൻ,കെ.വരദരാജൻ എന്നിവർ പ്രസംഗിച്ചു.